പാലക്കാട്: കനത്ത മഴ തുടരവേപാലക്കാട്ട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി. കരിമ്പ, മൂന്നേക്കര്‍ മേഖലയില്‍ പലയിടങ്ങളിലും വെള്ളം കയറി. വീടുകളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ദേശീയ പാതയോരത്തെ കരിമ്പ മേഖലയില്‍ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടു. കരിമ്പ പള്ളിപ്പടിവരെയാണ് വെള്ളം കയറിയിരിക്കുന്നത്. പ്രളയ സമാനമായ സാഹചര്യമാണ് പ്രദേശത്തുള്ളത്. നാട്ടുകാര്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനത്തത്. തീരദേശത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുകയാണ്.