എറണാകുളം മട്ടാഞ്ചേരി ചെര്‍ളായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്.

രാവിലെയാണ് സംഭവം നടന്നതെന്നും വിവരം. ഇടയ്ക്കിടയ്ക്ക് ഇയാള്‍ കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നു. മാതാവ് താക്കീത് നല്‍കിയിരുന്നുവെങ്കിലും കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു പതിവ്.