ഹാര്‍വാര്‍ഡ്: ശുക്രനില്‍ അടുത്തിടെയാണ് ഫോസ്ഫിന്‍ വാതകത്തിന്‍റെ സൂചനകള്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ശുക്രനില്‍ ജീവനുണ്ടായിരിക്കാം എന്ന സാധ്യതകളിലേക്ക് ഇത് വെളിച്ചം വീശിയത്. എന്നാല്‍ ഇപ്പോള്‍ എത്തുന്ന പുതിയ പഠനങ്ങള്‍ പ്രകാരം ഈ സംയുക്തങ്ങള്‍ ഭൂമിയില്‍ നിന്ന് ശുക്രനില്‍ എത്തിയതായിരിക്കാം .ഭൂമിയുടെ അന്തരീക്ഷത്തിലെത്തി തകര്‍ന്ന ഉല്‍ക്കാശിലകളില്‍ നിന്നാണ് ബയോസിഗ്‌നേച്ചര്‍ വാതകം ശുക്രനില്‍ വന്നതെന്ന് ഹാര്‍വാര്‍ഡ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ നമ്മുടെ അന്തരീക്ഷത്തില്‍ കടന്നുകൂടിയ ഏകദേശം 600,000 വസ്തുക്കളെങ്കിലും വിദൂര ഗ്രഹവുമായി കൂട്ടിയിടിച്ചതാകാമെന്നു വിദഗ്ദ്ധര്‍ പറയുന്നു.
ഇതനുസരിച്ച് ഭൂമിയെ തുരത്തിയ ഉല്‍ക്കാ വര്‍ഷം ശുക്രനില്‍ ജീവനെ ജനിപ്പിച്ചിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഈ ഉല്‍ക്കയ്ക്ക് നമ്മുടെ ഭൂമിയില്‍ നിന്നും പതിനായിരത്തോളം മൈക്രോബയല്‍ കോളനികള്‍ ശേഖരിച്ച് മറ്റൊന്നിലേക്ക് കൊണ്ടുപോകാന്‍ കഴിയുമായിരുന്നുവെന്ന് ശാസ്ത്രകാരന്മാരുടെ നിരീക്ഷണം.
കഴിഞ്ഞ 3.7 ബില്യണ്‍ വര്‍ഷങ്ങളില്‍, കുറഞ്ഞത് 600,000 ബഹിരാകാശ പാറകളെങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയിട്ടുണ്ട്.