ബെംഗളൂരുവില്‍ നിന്ന് തിരിച്ചു തൃശൂരിലെ വീട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്ന മലയാളികളുടെ പ്രിപെട്ട നടി ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെ നിരവധി താരങ്ങളാണ് നടിക്ക് ആശംസകളുമായി രംഗത്തുവന്നത്.
‘ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നു എന്നും എപ്പോഴും’ എന്നാണ് സമൂഹമാധ്യമത്തില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് മഞ്ജു കുറിച്ചത്. മഞ്ജുവിനെ കൂടാതെ നടിമാരായ ശില്‍പബാല, മൃദുല മുരളി, ഷഫ്ന, സംവിധായകന്‍ ലാലിന്റെ മകള്‍ മോണിക്ക തുടങ്ങിയവരൊക്കെ താരത്തിന് ആശംസകള്‍ നേര്‍ന്നു.