തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം നടന്ന സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചുംപീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള യുവതിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്
‘ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേരുണ്ടായിരുന്നു, ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുരയിടത്തില്‍ വെച്ചും പീഡിപ്പിച്ചു’: യുവതിയുടെ മൊഴി
