കോ​ഴി​ക്കോ​ട് : ക​രി​പ്പൂ​രി​ല്‍ ബ​ഹ്റൈ​നി​ല്‍ നി​ന്ന് പ്ര​വാ​സി​ക​ളു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​ലെ നാ​ല് പേ​ര്‍​ക്ക് കൊ​വി​ഡ് ല​ക്ഷ​ണങ്ങള്‍ .

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​ര്‍​ക്കും പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍​ക്കു​മാ​ണ് ആ​ദ്യ ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍​ത്ത​ന്നെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​ത് . ഇവരെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി .

ബ​ഹ്റൈ​നി​ല്‍ നി​ന്ന് ഇ​ന്ന​ലെ 184 പേ​രാ​ണ് കേരളത്തില്‍ മ​ട​ങ്ങി​യെ​ത്തി​യ​ത് . പു​ല​ര്‍​ച്ചെ 12.40 നാ​ണ് ഐ ​എ​ക്സ് – 474 എ​യ​ര്‍ ഇ​ന്ത്യ എ​ക്പ്ര​സ് വി​മാ​നം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാന്‍ഡ് ചെയ്തത് .

ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​വ​രെ മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള പ്ര​വേ​ശി​പ്പി​ക്കാ​തെ റ​ണ്‍​വേ​യി​ല്‍ ത​ന്നെ ആം​ബു​ല​ന്‍​സു​ക​ള്‍ കൊ​ണ്ടു​വ​ന്ന് കൊ​വി​ഡ് ഐ​സു​ലേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യി​രു​ന്നു . കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​വ​രെ മാറ്റിയത് . ഇ​ന്ന് ത​ന്നെ ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന അ​ട​ക്കം ന​ട​ത്തുമെന്ന് അധികൃതര്‍ അറിയിച്ചു .