ലണ്ടന്‍: കോവിഡ് ബാധിച്ച്‌ ബ്രിട്ടനില്‍ മലയാളിയായ വനിതാ ഡോക്ടര്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്‍ണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു.

സ്കോട്ട്ലന്‍ഡിലെ ഡര്‍ഹമിനു സമീപം ബിഷപ്പ് ഓക്ക്‍ലാന്‍ഡിലെ സ്റ്റേഷന്‍ ബി മെഡിക്കല്‍ സെന്‍ററില്‍ ജനറല്‍ പ്രാക്ടീഷണറായിരുന്നു പൂര്‍ണിമ. മിഡില്‍സ്പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു.

സന്ദര്‍ലാന്‍ഡ് റോയല്‍ ഹോസ്‌പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. ബാലാപുരിയാണ് ഭര്‍ത്താവ്. ഏകമകന്‍ വരുണ്‍.

ഇതോടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 13 ആയി. കൊവിഡ് ബാധിച്ച്‌ ബ്രിട്ടനില്‍ മരിക്കുന്ന പത്താമത്തെ ജിപി സെന്റര്‍ ഡോക്ടറാണ് പൂര്‍ണിമ.