ലണ്ടന്‍:ബ്രിട്ടനില്‍ കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഡോ. അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച്‌ വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 26 ആയി.

ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്‌എസില്‍നിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.