ന്യൂഡല്‍ഹി: ബോളിവുഡ്​ നടന്‍ കിരണ്‍ കുമാറിന്​ കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 74 കാരനായ ഇദ്ദേഹം നിലവില്‍ ഡല്‍ഹിയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്​.

ആരോഗ്യ പരിശോധനക്കായി മേയ്​ 14 ന്​ ആശുപത്രിയില്‍ എത്തിയ ഇദ്ദേഹത്തെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. കോവിഡ്​ പോസിറ്റാവണെങ്കിലും ഇദ്ദേഹത്തിന്​ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. പനിയോ ചുമയോ ഒന്നുമില്ലാത്തതിനാല്‍ വീട്ടുനിരീക്ഷണം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ​അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യപരിശോധനയില്‍ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞ​തിനെ തുടര്‍ന്ന്​ വീട്ടിലെ മറ്റുള്ളവരോട്​ അകലം പാലിച്ചാണ്​ താമസം. മേയ്​ 26നോ 27നോ രണ്ടാമതും പരിശോധനക്ക്​ വിധേയമാക്കും. ഇതില്‍ താന്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്ദഗി, സഹില്‍, ഗ്രിഹസ്​തി, കഥ സാഗര്‍ തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയും ധട്​കന്‍, മുച്​ഛേ ദോസ്​തി കോരോഗി തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനാണ് ​താരം.