ഹൂസ്റ്റൺ : കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി.സി മാത്യു ( ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പിൽ,കോഴഞ്ചേരി) വിന്റേയും മകൻ ബോബി മാത്യു (42 വയസ്സ്) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ റോസ്ലിൻ കാവാലം മാത്യു (സുബി) ഫിലിപ്പ് കാവാലത്തിന്റെയും (ബാബു) ജെസ്സി കാവാലത്തിന്റെയും (മസ്കിറ്റ് – ഡാളസ്) മകളാണ്,
സഹോദരൻ : ബെൻസൺ മാത്യു – ഭാര്യ ജൂലി ജോയ് മാത്യു (സാക്സി – ഡാളസ്)
ഭാര്യാ സഹോദരങ്ങൾ : ജിബി കാവാലം (ഡാളസ് ), നീനാ കാവാലം സൈമൺ (ഹൂസ്റ്റൺ)
പൊതുദർശനം : മെയ് 25 ന് തികളാഴ്ച രാവിലെ 11 മുതൽ 1 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്, 211, Present St, Missouri City, TX 77489
സംസ്കാര ശുശ്രൂഷകൾ : മെയ് 26 ന് ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് സെന്റ് ആഞ്ചെലാ മെരീച്ചി കാത്തലിക് ചർച്ച് ( St.Angela Merici Catholic Church, 9009, Sienna Ranch Road, Missouri City, TX 77459. ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹീമർ ഫോറെസ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston, TX 77077) സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്,
ജോയ് മണ്ണിൽ – 281 745 1459
മാത്യു. കെ. ഏബ്രഹാം – 832 276 8013
റിപ്പോർട്ട് : ജീമോൻ റാന്നി