വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ പ്ര​ഖ്യാ​പി​ച്ച ബൈ​ഡ​ന്‍-​സാ​ന്‍​ഡേ​ഴ്സ് യൂ​ണി​റ്റി ടാ​സ്ക് ഫോ​ഴ്സി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി ആ​റ് ഇ​ന്ത്യ​ന്‍ വം​ശ​ജ​രും ഇ​ടം പി​ടി​ച്ചു.

സി​യാ​റ്റി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് വ​നി​ത പ്ര​മീ​ള ജ​യ​പാ​ല്‍, മു​ന്‍ ജ​ന​റ​ല്‍ വി​വേ​ക് മൂ​ര്‍​ത്തി എ​ന്നി​വ​രെ​യാ​ണ് ഹെ​ല്‍​ത്ത് കെ​യ​ര്‍ ടാ​സ്ക് ഫോ​ഴ്സ് സ​ഹ അ​ധ്യ​ക്ഷ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​വ​ര്‍​ത്ത​ക​രാ​യ ബോ​സ്റ്റ​ണി​ലെ 26കാ​രി വ​ര്‍​ഷി​ണി പ്ര​കാ​ശാ​ണ് സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗം. അ​ല​ക്സാ​ന്‍​ഡ്രി​യ ഒ​കാ​സി​യോ കോ​ര്‍​ട്ടെ​സ് , പ​രി​സ്ഥി​തി നീ​തി അ​ഭി​ഭാ​ഷ​ക കാ​ത​റി​ന്‍ ഫ്ള​വേ​ഴ്സ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​തി​നി​ധി​ക​ള്‍.