വില്‍മിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഇരുണ്ട ഭരണകാലം അവസാനിപ്പിക്കുമെന്നു ജോ ബൈഡന്. വൈറ്റ് ഹൗസിലേക്കുള്ള ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടായിരുന്നു ബൈഡന്റെ പ്രഖ്യാപനം.
നിലവിലെ പ്രസിഡന്റ് അമേരിക്കയെ ഇരുണ്ടകാലത്തിലേക്കു തിരിച്ചുകൊണ്ടുപോയി. അതൃപ്തിയും ഭയവും വിഭാഗതീയതയും നിറഞ്ഞ കാലമായിരുന്നു അത്. പ്രസിഡന്റ് പദത്തിലേക്ക് എന്നെ വിശ്വസിച്ചാല്‍ ഏറ്റവും മികച്ച തിരികെ നല്കാന് ഞാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ വെളിച്ചത്തിന്റെ ഭാഗമാണ്, ഇരുട്ടിന്റെയല്ല. എല്ലാവരും ഒന്നുചേരേണ്ട സമയമാണിത്- ബൈഡന് പറഞ്ഞു.