മനാമ : ബഹ്‌റൈനില്‍ ഇന്ന് 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 183 പേര്‍ പ്രവാസികളാണ്. സമ്പര്‍ക്കത്തിലൂടെയാണ് ബാക്കിയുള്ള 117 പേര്‍ക്ക് രോഗബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 72 പേര്‍ക്കാണ് ഇന്ന് രോഗ വിമുക്തി ലഭിച്ചത്.

നിലവില്‍ രാജ്യത്ത് 4846 പേരാണ് വിവിധ ചികില്‍സാലയങ്ങളില്‍ രോഗബാധിതരായി കഴിയുന്നത്.ഇവരില്‍ ഒമ്പത് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.