ബഹ്റൈനില്‍ 72 പ്രവാസി തൊഴിലാളികള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇവരുള്‍പ്പെടെ 73 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 441 ആയി.

12 പേര്‍ പുതുതായി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 551 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.