കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മന്ത്രിയ്ക്ക് കൊറോണ. ഗതാഗത മന്ത്രി സുഭേന്ദു അധികാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ചതിന് പുറമേ മന്ത്രിയെ ഗസ്റ്റ്ഹൗസിൽ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധികാരിയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊറോണയുള്ളതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലാണ്.
മന്ത്രിയ്ക്ക് പുറമേ അദ്ദേഹത്തിന്റെ മാതാവിനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മാതാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ മന്ത്രി സുജിത് ബോസ്, ജ്യോതിപ്രിയോ മക്കിക്, സ്വാപൻ ദേബ്‌നാഥ് എന്നിവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികാരിയ്ക്ക് രോഗം ബാധിച്ചത്.