ന്യുഡല്‍ഹി: കൊവിഡ് ബാധിച്ച് കൊല്‍ക്കത്തയില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചത്. മരണ ശേഷമാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം സ്രവ സാമ്ബിള്‍ പരിശോധയ്ക്ക് അയച്ചതോടെയാണ് കൊവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് സ്ഥിരീകരിച്ചത്. പാലക്കാട് കാക്കയൂര്‍ പള്ളിയില്‍ വീട്ടില്‍ ഹേമ (70) ആണ് മരിച്ചത്.
ദീര്‍ഘകാലമായി ഇവര്‍ കൊല്‍ക്കത്തയില്‍ സ്ഥിരതാമസമായിരുന്നു. വയറുവേദനയെ തുടര്‍ന്നാണ് ഹേമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ ഇവരുമായി സമ്ബര്ക്കത്തിലുള്ളവരെല്ലാം നിരീക്ഷണത്തിലാണ്.