കൊല്‍ക്കത്ത; പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. രാത്രി 7 മണിയോടെയാണ് ചുഴലിക്കാറ്റ് ബംഗാള്‍ തീരം തൊട്ടത്. കനത്ത കാറ്റിലും മഴയിലും പെട്ട് മൂന്ന് പേര്‍ മരിച്ചു.ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മിനാഖാന്‍ പ്രദേശത്തും മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്നാണ് രണ്ട് സ്ത്രീകള്‍ മരിച്ചത്. നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.
മെഡിനിപൂര്‍ ജില്ലയിലെ ദിഗ തീരത്ത് ഉച്ചയ്ക്ക് 2.30 ഓടെ 160-170 കിലോമീറ്റര്‍ വേഗതയിലും പിന്നീട് 190 കിലോമീറ്റര്‍ വേഗതിയിലാണ് കാറ്റ് വീശിയടിച്ചത്. വടക്കന്‍, തെക്കന്‍ 24 പര്‍ഗാനകള്‍, മിഡ്‌നാപൂര്‍, ഹൂഗ്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. മഴയും കാറ്റും ശക്തമായതിനെ തുടര്‍ന്ന് നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി. വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു. ചിലയിടത്ത് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
പശ്ചിമ ബംഗാളില്‍ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷം പേരെയാണ് ബംഗാളില്‍ മാറ്റി പാര്‍പ്പിച്ചത്.പുരി, ഖുര്‍ദ, ജഗത്സിംഗ്പൂര്‍, കട്ടക്ക്, കേന്ദ്രപാറ, ജജ്പൂര്‍, ഗഞ്ചം, ഗഞ്ചം, ഭദ്രക്, ബാലസോര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ കനത്ത മഴ ഉണ്ടായിരുന്നു. ഒഡിഷയിലും വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് പോണ് ഒഡീഷയില്‍ മരിച്ചത്. ഭദ്രക്, കേന്ദ്രപാറ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ദദ്രക് ജില്ലയില്‍ തിഹ്ദിയില്‍ കുട്ടിയാണ് മരിച്ചത്. കേന്ദ്രപാരയില്‍ 67 വയസുള്ള സ്ത്രീയാണ് മരിച്ചത്. മൊത്തം 1,48,486 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും, ചെളി നിറഞ്ഞ വീടുകളില്‍ നിന്നും, 2,921 ചുഴലിക്കാറ്റ് ഷെല്‍ട്ടറുകളിലേക്ക് മാറ്റു പാര്‍പ്പിച്ചിട്ടുണ്ട്. ഭദ്രക്, കേന്ദ്രപാറ ജില്ലകളില്‍ വ്യാപകമായ വിളനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പലയിടത്തും ഇലക്‌ട്രിക് പോസ്റ്റുകള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ നശിച്ചു.തീരദേശ ജില്ലകളില്‍ മുപ്പത്തിയാറ് എന്‍ഡിആര്‍എഫ് ഒഡിആര്‍എഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ടാപ്രവര്‍ത്തനത്തിനായി നാവിക സേനാ സംഘങ്ങളേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇനി മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.