വാഷിങ്ടണ്‍: യു.എസില്‍ പൊലിസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന് ആദരമര്‍പ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്ത പ്രചാരണ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു.കോപ്പി റൈറ്റ് പരാതിയെ തുടര്‍ന്നാണ് വീഡിയോ നീക്കം ചെയ്തതെന്നാണ് വിശദീകരണം.
‘ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മയെ അവഹേളിക്കുകയാണ്. ഞാനത് അനുവദിക്കില്ല’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ജൂണ്‍ മൂന്നിനാണ് പ്രതിഷേധക്കാരുടെതുള്‍പ്പെടെയുള്ള 45 സെക്കന്റ് വീഡിയോ ട്രംപ് ട്വീറ്റ് ചെയ്തത്. ഫ്‌ളോയിഡിനെ പൊലിസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്ന ജനത്തെ ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തിരിന്നു. പ്രതിഷേധക്കാരെ കൊള്ളക്കാരെന്ന് വിളിച്ച ട്രംപ് കൊള്ള തുടര്‍ന്നാല്‍ വെടിവച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ഫ്ളോയിഡ് വധം; ട്രംപിന്റെ വീഡിയോ ട്വിറ്റര്‍ നീക്കി
