ലണ്ടന്‍: കറുത്ത വര്ഗക്കാരന് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധാഗ്നി ബ്രിട്ടനിലേക്കും കത്തിപ്പടരുന്നു. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനമാണ് നടന്നത്. വംശീയവെറി അവസാനിപ്പിക്കണമെന്ന മുദ്രാവാക്യവുമായാണ് ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
അമേരിക്കയില്‍ നടക്കുന്ന കടുത്ത പ്രതിഷേധ പരിപാടികള്‍ക്ക് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ലണ്ടനിലെ പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്ൈറ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ലണ്ടനില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയത്.