പി പി ചെറിയാൻ

ഡാളസ്: ഡല്ലാസ്‌ ഫോർട്ട് വര്ത്ത ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഡാളസ്  സംഘടിപ്പിക്കുന്ന രണ്ടാമത് 20 / 20  ക്രിക്കറ്റ് മത്സരങ്ങളുടെ ഫൈനൽ നാളെ (ഡിസ  13  ഞായർ) ഡല്ലാസ്‌ ഫോർട്ട് വര്ത്ത. നടക്കും . ഗാർലാൻഡ് ഒ ബനിയനിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒക്ടോബര് 18 മുതൽ ആരംഭിച്ച മത്സരങ്ങളിൽ എട്ടു ടീമുകളാണ്  പങ്കെടുത്തിരുന്നത് . വാശിയേറിയ മത്സരങ്ങളിൽ നിന്നും ടസ്‌കേഴ്‌സ് ടീമും,റൈഡേഴ്‌സ്‌ ടീമുമാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.കോവിഡ്  പ്രോട്ടോകോൾ  നിലവിലുണ്ടായിരുന്നിട്ടും ഡല്ലാസ്‌ ഫോർട്ട് വര്ത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി ക്രിക്കറ്റ് പ്രേമികളാണ് കാളി കാണാൻ എത്തിച്ചേർന്നിരുന്നു.
ഫൈനൽ മത്സരം  ഞായറാഴ്ച ഉച്ചക്ക് 12 ;30 നു മസ്‌കീറ്റ്‌  സിറ്റി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (2300 ഈസ്റ്റ് ഗ്ലെൻ  ബിലവ്ഡ് )നടക്കുകയെന്ന് സംഘാടകർ അറിയിച്ചു .മത്സരം സ്പോൺസർ ചെയ്തിരിക്കുന്നതു ഡാളസിലെ പ്രമുഖ റിലേറ്റർ ജസ്റ്റിൻ വർഗീസാണ് . ഫൈനൽ മത്സരം കാണുന്നതിന് പരിമിതമായ ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത് . പ്രവേശനം സൗജന്യമാണ് .
കൂടുതൽ വിവരങ്ങൾക്കു
ബിനോയ്  –  972 333 7712
ബിനു     – 404 803 7378

അലൻ ജെയിംസ് – 214 498 1415