ജോയിച്ചന്‍ പുതുക്കുളം
ഫോമാ നാടകമേള  ട്വന്റി20 നാടക മത്സരങ്ങളുടെ ഫലപ്രഖ്യാപനവും വിവിധ പ്രമുഖരുടെ വന്‍ കലാപരിപാടികളും സെപ്റ്റംബര്‍ 20-ന് ഫോമ സൂമിലൂടെ നടത്തിയ അവാര്‍ഡ് സെറിമണിയില്‍ നടക്കുകയുണ്ടായി. കലാ-സാംസ്കാരിക പ്രമുഖരായ തമ്പി ആന്റണി, മിത്രാസ് രാജന്‍, ഷാജി കൊച്ചിന്‍, ചാക്കോച്ചന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലിന്റെ നിര്‍ദേശവും, കേരളത്തിലെ നാടക ആചാര്യന്മാരായ ജയന്‍ തിരുമന, രാജേഷ് ഇരുളം എന്നിവര്‍ ചേര്‍ന്ന് മത്സരത്തിന് എത്തിയ 16 നാടകങ്ങളില്‍ നിന്നും മികച്ച നാടകങ്ങള്‍, നടന്‍, നടി. സംവിധാനം, രചന, പ്രത്യേക സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി തെരഞ്ഞെടുത്ത നാടകങ്ങള്‍ക്കും, അവതരണത്തിനും, അഭിനയശൈലിക്കും, സ്‌പെഷല്‍ ജൂറി പ്രോത്സാഹന അവാര്‍ഡുകളും നല്‍കി.
നാടകമേള നൈറ്റ് സെറിമണി സൂമിലൂടെ നടന്ന വര്‍ണശബളമായ ചടങ്ങില്‍ മികച്ച നാടകങ്ങളുടെ ഫലപ്രഖ്യാപനം സുപ്രസിദ്ധ സിനിമാതാരങ്ങളായ ജോയി മാത്യു, ഹരീഷ് പേരാടി, തമ്പി ആന്റണി എന്നിവര്‍ നിര്‍വഹിച്ചു. ഫോമ നാടകമേള അവാര്‍ഡ് നൈറ്റ് സെറിമണിക്ക് മികവേകാന്‍ പ്രശസ്ത സിനിമ പിന്നണി ഗായകന്‍ ഫ്രാങ്കോ, ഡോ. ചന്ദ്രബോസ്, ഡോ. പൂജ പ്രേം, ഫിലിപ്പ് ബ്ലസന്‍ താമ്പാ എന്നിവര്‍ ഗാനങ്ങളും, പ്രശസ്ത മിമിക്രി കലാകാരന്‍ കലാഭവന്‍ ജയനും കൂട്ടുകാരും ചേര്‍ന്നൊരുക്കിയ സ്കിറ്റ്, നാടന്‍പാട്ടുകള്‍, നാടകഗാനങ്ങള്‍ എന്നിവയും അവാര്‍ഡ് സെറിമണിക്ക് വര്‍ണ്ണപ്പകിട്ടേകി.
ഫോമാ നാടകമേള അവാര്‍ഡ് സെറിമണി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ നാടകമേള 2020 വിജയമാക്കിയ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറും, നാഷണല്‍ കോര്‍ഡിനേറ്ററുമായ പൗലോസ് കുയിലാടന്‍, കണ്‍വീനര്‍ നിവിന്‍ ജോസ് എന്നിവരെ അഭിനന്ദിച്ചു. ലോക ചരിത്രത്തില്‍ തന്നെ സൂമിലൂടെ പങ്കെടുത്ത ഭൂരിപക്ഷം നാടകങ്ങളും കുടുംബ പശ്ചാത്തലത്തില്‍ ഉള്ളവയായിരുന്നു.
നാടക കമ്മിറ്റി: സണ്ണി കല്ലൂപ്പാറ, ജോസഫ് ഔസോ, ബിജു തയ്യില്‍ചിറ, നോയല്‍ മാത്യു, ടെക്‌നിക്കല്‍ കോര്‍ഡിനേറ്റേഴ്‌സ് – ജിജോ ചിറയില്‍, സെന്‍ കുര്യന്‍, സജി കൊട്ടാരക്കര, ജസ്റ്റിന്‍ പി. ചെറിയാന്‍.
സിനിമാലോകത്തെ പ്രശസ്ത നടന്മാരായ സായി കുമാര്‍, ഷമ്മി തിലകന്‍, ജോയി മാത്യു, ഹാരീഷ് പേരാടി,  കെ.പി.എ.സി ലളിത എന്നിവര്‍ നാടകമേളയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളും സഹകരണവുമാണ് നാടകമേളയുടെ വലിയ വിജയത്തിനു കാരണമായതെന്ന് നാഷണല്‍ കോര്‍ഡിനേറ്റര്‍ പൗലോസ് കുയിലാടനും, കണ്‍വീനര്‍ നെവിന്‍ ജോസും അറിയിച്ചു.
എല്ലാ നാടക സ്‌നേഹികള്‍ക്കും, ഈ മേള വിജയകരമാക്കാന്‍ ശ്രമിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. ഈ നാടകമേളയുടെ വിജയം ലോക മലയാളി സംഘടനകളില്‍ ഒന്നാമതായി നില്‍ക്കുന്ന ഫോമയ്ക്ക് അവകാശപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം സ്വാഗതവും, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് നന്ദിയും രേഖപ്പെടുത്തി. ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി ഷാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിസ് കണ്ണച്ചാന്‍പറമ്പില്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ആര്‍.വി.പിമാര്‍, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സ് എന്നിവര്‍ എല്ലാവിധ പിന്തുണയും നല്‍കി.
നാടകമേള ട്വിന്റി 20 അവാര്‍ഡ് സെറിമണി അവതാരകയായത് മികച്ച കലാകാരിയും എഴുത്തുകാരിയുമായ മിനി നായരായിരുന്നു. ഇവന്റ്‌സ് മീഡിയ യു.എസ് ആണ് പ്രോഗ്രാം സംപ്രേഷണം ചെയ്തത്.
ഫോമാ നാടകമേള സ്‌പോണ്‍സര്‍മാരായി എത്തിയത് സിജില്‍ പാലയ്ക്കലോടി, അനിയന്‍ ജോര്‍ജ്, തോമസ് ടി. ഉമ്മന്‍, ഉണ്ണികൃഷ്ണന്‍, ജിബി തോമസ്, ജോസ് മണക്കാട്, വില്‍സണ്‍ ഉഴത്തില്‍, ബിജു ആന്റണി, ജിനു കുര്യാക്കോസ്, സ്റ്റാന്‍ലി കളത്തില്‍, തോമസ് കെ. തോമസ്, സിജോ വടക്കന്‍, ജോണ്‍ സി. വര്‍ഗീസ് (സലീം), ജോയ് ലൂക്കാസ്, ജോസഫ് ഔസോ, പോള്‍ ജോണ്‍സണ്‍ (റോഷന്‍), പ്രിന്‍സ് നെച്ചിക്കാട്ട്, ജോസ് വടകര എന്നിവരായിരുന്നു.
മികച്ച നാടകമായി മൂന്നാംകണ്ണും, രണ്ടാമത്തെ നാടകമായി നാട്ടുവര്‍ത്തമാനവും, മികച്ച മൂന്നാമത്തെ നാടകമായി ബ്ലാക്ക് & വൈറ്റും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനായി ആല്‍വിന്‍ ബിജുവും (നാടകം – നമുക്കൊക്കെ എന്ത് ഓണം).
മികച്ച നടിക്കുള്ള അവാര്‍ഡ് സനില്‍ വി. പ്രകാശും (എ കോവിഡ് വാര്യര്‍), ഡോ. ജില്‍സിയും (കനല്‍) പങ്കിട്ടു.
മികച്ച സ്ക്രിപ്റ്റ്- തോമസ് മാളക്കാരന്‍ (ബ്ലാക്ക് & വൈറ്റ്),
മികച്ച ഡയറക്ടര്‍ – ഡോ. ജില്‍സി (കനല്‍),
മികച്ച ബാലതാരം – തേജ് സജി (മൂന്നാം കണ്ണ്).
സ്‌പെഷല്‍ ജൂറി അവാര്‍ഡുകള്‍:
മികച്ച നടനുള്ള സ്‌പെഷല്‍ ജൂറി അവാര്‍ഡ് മൂന്നു പേര്‍ നേടി. സജി സെബാസ്റ്റ്യന്‍ (നാട്ടുവര്‍ത്തമാനം, ബിജു തയ്യില്‍ചിറ (പ്രൊഡിഗല്‍ സണ്‍), ലെന്‍ജി ജേക്കബ് (രണ്ടു മുഖങ്ങള്‍).
മികച്ച നടിക്കുള്ള സ്‌പെഷല്‍ ജൂറി അവാര്‍ഡ് മൂന്നു പേര്‍ പങ്കിട്ടു. ലിസ മാത്യു (കാത്തിരിപ്പിനൊടുവില്‍), ഡെല്‍വിയ വാതിയേലില്‍ (ദൈവത്തിന്റെ സാന്ത്വനസ്പര്‍ശം), ജോഫി തങ്കച്ചന്‍ (നന്മനിറഞ്ഞ ഔസേപ്പച്ചന്‍).
മികച്ച നാടക അവതരണത്തിന് രണ്ട് സ്‌പെഷല്‍ ജൂറി അവാര്‍ഡുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്വാറന്റീന്‍ (സണ്ണി കല്ലൂപ്പാറ), കാത്തിരിപ്പിനൊടുവില്‍ (സൈജന്‍ കണിയോടിക്കല്‍)
ഏറ്റവും കൂടുതല്‍ ജനപിന്തുണ കിട്ടിയ നാടകം – കാത്തിരിപ്പിനൊടുവില്‍.
സ്‌പെഷല്‍ ജൂറി പ്രോത്സാഹന സമ്മാനങ്ങള്‍-  കോവിഡേ വിട (സാമൂഹിക പ്രതിബദ്ധത, രചന ഡോ. സാം ജോസഫ്), നന്ദി നിറഞ്ഞ ഔസേപ്പച്ചന്‍ (ഹാസ്യാത്മക കുടുംബ വിഷയം- രചന: ജിജോ ചിറയില്‍), ഞാന്‍ ഒരു കഥ പറയാം (ഏകപാത്ര അവതരണ ശൈലി – രചന ജോജി വര്‍ഗീസ്).
ഫോമാ നാടകമേള ട്വിന്റി 20 വന്‍ വിജയമായിരുന്നുവെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി ഷാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.