അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ 2020ലെ ജനറൽബോഡി യോഗം സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് സൂമിൽ നടക്കുന്നതാണ്. അമേരിക്കയിലും കാനഡയിലും ആയി 12 റീജിയണുകളിലായി  71 അംഗ  സംഘടനകൾ ആണ് ഈ ജനറൽബോഡിയിൽ പങ്കെടുക്കുന്നതിന് വേണ്ടി അംഗത്വം പുതുക്കിയിട്ടുള്ളത്. കൊറോണയുടെ ഭീതി നിലനിൽക്കുമ്പോഴും ഭരണഘടന പ്രകാരം രണ്ടു വർഷം പൂർത്തിയാക്കി ജനറൽ ബോഡിയും ഇലക്ഷനും നടത്തി പുതിയ ഭാരവാഹികൾക്ക് അധികാരം കൈമാറുക എന്ന ഉറച്ച തീരുമാനത്തോടെയാണ് മുന്നോട്ടുപോകുന്നത്. 550 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കുന്ന ഈ  സൂം ജനറൽബോഡിയിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ സാധാരണ നടക്കുന്ന ജനറൽ ബോഡിയുടെ അതേ തന്മയത്വത്തോടെ കൂടിയാണ് സൂം ജനറൽ ബോഡിയും നടത്തുന്നത്. 

ഡെലിഗേറ്റുകൾ ആയി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ തങ്ങളുടെ റീജിയൻ നമ്പർ ആദ്യവും പിന്നീട് തങ്ങളുടെ മുഴുവൻ പേരും  രേഖപ്പെടുത്തി മാത്രമേ ജനറൽബോഡിയിൽ കയറാൻ പാടുള്ളൂ.  താഴെ കൊടുത്തിരിക്കുന്ന  നിർദ്ദേശങ്ങളനുസരിച്ച് വേണം ജനറൽബോഡിയിൽ കയറേണ്ടത്. കൊടുത്തിരിക്കുന്ന ലിസ്റ്റിൽ നിന്നും നിങ്ങളുടെ അസോസിയേഷൻ റീജിയണൽ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. (if your name is John Thomas and you are a delegate from Region 1, you screen name must be R1 John Thomas)