ഡിട്രോയിറ്റ്: ഫോമാ ഗ്രേറ്റ്‌ലേക്‌സ്‌ റീജിയൺ ആർവിപി ആയി ബിനോയ് ഏലിയാസും ഫോമാ നാഷണൽ കമ്മറ്റി അംഗങ്ങളായി സൈജൻ കണിയോടിക്കൽ, ബിജോ ജെയിംസ് കരിയാപുരം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഡിട്രോയിറ്റ് കേരളക്ലബ്‌ മുൻ പ്രസിഡന്റ് അതോടൊപ്പം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് മുൻ ട്രസ്റ്റീ തുടങ്ങി വിവിധ സംഘടനകളുടെ ചുമതലകൾ വഹിച്ചിട്ടുള്ള ബിനോയ് ഏലിയാസ് കോട്ടയം സ്വദേശിയാണ്.

ഫോമാ നാഷണൽ കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സൈജൻ കണിയോടിക്കൽ ഡിട്രോയിറ്റിലെ ഒരു മികച്ച കലാകാരനാണ്. ആലുവ സ്വദേശിയായ സൈജൻ ഐഎൻഒസി മിഷിഗൺ ചാപ്റ്റർ ട്രെഷറർ, സെന്റ് തോമസ് സീറോ മലബാർ ചർച്ച് മുൻ ട്രസ്റ്റി, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനകൾക്ക് നേതൃത്വം നൽകിയ ഒരു മികച്ച സാമൂഹ്യ പ്രവർത്തകനാണ്. ഫോമാ നാഷണൽ കമ്മറ്റി അംഗമായ ബിജോ ജെയിംസ് കരിയാപുരം മിന്നസോട്ട മലയാളി അസ്സോസിയേഷന്റെ ജനറൽ സെക്രട്ടറിയാണ്. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകൾക്കു നേതൃത്വം നൽകിയിട്ടുള്ള ബിജോ ജെയിംസ് തിരുവനന്തപുരം സ്വാദേശിയാണ്.

ഗ്രേറ്റ്‌ലേക്‌സ്‌ റീജിയൺ ഫോമക്ക് എന്നും ശക്തമായ നേതൃത്വം നൽകിയിട്ടുണ്ട്. ഫോമ നാഷണൽ ജുഡീഷ്യൽ കമ്മീഷൻ ചെയർമാനായി മാത്യൂസ് ചെരുവിൽ പ്രവർത്തിക്കുന്നു. ഫോമാ മുൻ നാഷണൽ ജോയിന്റ് ട്രെഷറർ ജെയിൻ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ, മുൻ ആർവിപി സുരേന്ദ്രൻ നായർ, മുൻ നാഷണൽ കമ്മറ്റി അംഗങ്ങളായ പോൾ കുര്യാക്കോസ്, അരുൺ ദാസ് എന്നിവരുടെ പ്രവർത്തനങ്ങൾ ഫോമയുടെ വളർച്ചക്ക് മികച്ച സംഭാവനയാണ് നൽകിയത്. ഫോമാ ഗ്രേറ്റ്‌ലേക്‌സ്‌ റീജിയന്റെ പ്രവർത്തങ്ങൾക്ക് ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് പുതിയ ചുമതലക്കാർ അഭ്യർത്ഥിച്ചു.

അലൻ ചെന്നിത്തല