ന്യൂയോര്‍ക്ക്: ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി ജൂണ്‍ 5 നു ചേര്‍ന്ന് മാറ്റിവച്ച കണ്‍വന്‍ഷന്‍ 2021 ജൂലൈ 15 മുതല്‍ 18 വരെ നടത്തുവാനും അതിനായി ഫൊക്കാന നാഷണല്‍ കമ്മിറ്റി ജൂണ്‍ 11 നു (വ്യാഴം) വിളിച്ചുകൂട്ടുവാനും തീരുമാനിച്ചു.

പ്രസിഡന്‍റ് മാധവന്‍ ബി നായരും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പനും കണ്‍വന്‍ഷനു വേണ്ടി നിശ്ചയിച്ചിരുന്ന അറ്റ്ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ട് അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 2021 ജൂലൈ 15 മുതല്‍ 18 വരെ തീയതികളില്‍ നടത്തുവാനും അതനുസരിച്ച്‌ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ തീയതികളില്‍ കണ്‍വെന്‍ഷനും ഇലക്ഷനും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും നടത്തുവാന്‍ തീരുമാനിക്കുകയും അതിന് നാഷണല്‍ കമ്മിറ്റിയിലെ അനന്തര നടപിടിക്കും വേണ്ടി നിര്‍ദ്ദേശിക്കുകയും ചെയ്തു. കൊറോണ നമ്മുടെ സമൂഹത്തിലും സമ്ബദ്‌വ്യവസ്ഥയിലും സാമൂഹ്യ വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങള്‍ വരുത്തിയുട്ടുണ്ട്.ലോകം മുഴുവന്‍ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തില്‍ എല്ലാ സാമൂഹ്യ ഒത്തുകുടലുകളും അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിട്ടുണ്ട് . അതാത് സ്ഥലത്തെ സര്‍ക്കാരുകള്‍ എടുക്കുന്ന തിരുമാനങ്ങള്‍ക്കു അനുസരിച്ചും അതുമായി സഹകരിച്ചും മാത്രമേ നമുക്കും മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു.

ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ക്കാന പ്രസിഡന്‍റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്‍റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്‍റ് സെക്രട്ടറി സുജ ജോസ്, അഡീഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്സ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, അഡ്വൈസറി കമ്മിറ്റി ചെയര്‍ ടി. ചാക്കോ എന്നിവര്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തു.