• അനിൽ ആറന്മുള

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാന്ത്വന സംഗമത്തില്‍ എൻ.കെ. പ്രേമചന്ദ്രൻ അമേരിക്കയിലെ പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തുമെന്ന് ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍നായര്‍ അറിയിച്ചു.

ബുധനാഴ്ച (മെയ് 13) രാത്രി 8.30നാണ് സംവാദം. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍ നായര്‍’ ദിപക് ആനന്ദ്( എം. പി. പി) തുടങ്ങിയവരും പങ്കുചേരും.

കോവിഡ് 19 വ്യാപനം ലോകത്തെ ഇതര മേഖലകളെ എന്നപോലെ പ്രവാസികളുടെ ജീവിതത്തിലും കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. ജോലി നഷ്ടം, രോഗഭീഷണി, ചികിത്സാ ചെലവുകള്‍, യാത്രാ തടസ്സം, ലോക്ഡൗണുകള്‍ തീര്‍ക്കുന്ന സാമൂഹ്യവും മാനസികവും കുടുംബപരവുമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങി ഒട്ടേറെ വൈഷമ്യങ്ങളെയാണ് കൊറോണ കാലത്ത് പ്രവാസികള്‍ അഭിമുഖീകരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ പ്രവാസി സമൂഹത്തിന് ആശ്വാസവും സാന്ത്വനവും പകരുന്നതിനും സഹായങ്ങളും സേവനങ്ങളും നല്‍കുന്നതിനും ഫൊക്കാന സന്നദ്ധതയോടെ ഒട്ടേറെ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ്. ബുധനാഴ്ച നടക്കുന്ന സാന്ത്വന സംഗമം പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ദുരിതകാലത്തെ വിഷമതകളെയും പ്രയാസങ്ങളെയും ആത്മവിശ്വാസത്തോടെയും നേരിടുന്നതിന് സന്നദ്ധരാക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്. എൻ.കെ. പ്രേമചന്ദ്രൻ എംപിയുമായുള്ള സംവാദത്തില്‍ പ്രവാസികള്‍ക്കായി ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ചും വിവധ പദ്ധതികളെക്കുറിച്ചും വന്ദേഭാരത് ദൗത്യത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചര്‍ച്ച ചെയ്യാവുന്നതാണെന്നും മാർഗ്ഗനിർദേശങ്ങൾ ചോദിച്ച് മനസ്സിലാക്കാവുന്നതാണെന്നും മാധവന്‍ നായര്‍ അറിയിച്ചു.

സ്വാന്തനസംഗമത്തിലും സംവാദത്തിലും പങ്കെടുത്ത് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതിന് മലയാളി പ്രവാസി സമൂഹത്തെ ക്ഷണിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും ബി. മാധവന്‍ നായര്‍ അറിയിച്ചു.
കുടുതൽ വിവരങ്ങൾക്ക് സജിമോൻ ആന്റണി 862-438-2361 , ടോമി കൊക്കാട്ട് 647-892-7200, ഡോ. രഞ്ജിത് പിളള 713-417-7472 എന്നിവരുമായി ബന്ധപ്പെടണം.
വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് ….https://us02web.zoom.us/j/85688000573 ലോഗിൻ ചെയ്യുക.
മീറ്റിംഗ് ഐഡി : 856 8800 0573