ന്യൂയോർക്ക് :ഫൊക്കാനയുടെ തെരെഞ്ഞെടുപ്പിനെതിരെ ക്യുൻസ് സ്റ്റേറ്റ് സുപ്രീം കോടതിയിൽ ലീല മാരേട്ട്, അലക്സ് തോമസ്, ജോസഫ് കുരിയാപുരം എന്നിവർ സമർപ്പിച്ചിരുന്ന കേസ് തള്ളി. ക്യുൻസ് സ്റ്റേറ്റ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഫെഡെറിക്ക് ഡി.ആർ. സാംപ്‌സൺ ആണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്, .
ഫൊക്കാനാ രജിസ്റ്റർ ചെയ്തിട്ടുള്ള മെരിലാൻഡ് സ്റ്റേറ്റിൽ ആയതിനാൽ ന്യൂയോർക് ക്യുൻസ് കൗണ്ടി കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടക്കാട്ടി ട്രസ്റ്റി ബോർഡ് നേരത്തെ മെരിലാൻഡ് ഫെഡറൽ കോടതിയിൽ ഹർജി നൽകിയിരുന്നു.ഇതേ തുടർന്ന് മെരിലാൻഡ് സംസ്ഥാനത്തെഫെഡറൽ കോടതിയിലേക്ക് കേസ് നീക്കികൊണ്ട് ഫെഡറൽ ഡിസ്ട്രിക്ട് കോടതിയുടെ സ്റ്റാന്റിംഗ് ഓർഡർ ഉത്തരവുമുണ്ടായിരുന്നു. ഈ ഉത്തരവ് പരിഗണിച്ചാണ് ക്യുൻസ് സ്റ്റേറ്റ് സുപ്രീം കോടതി അവിടെ നിലനിന്നിരുന്ന കേസ് അവസാനിപ്ച്ചുകൊണ്ട് ഉത്തരവിറക്കിറക്കിയത്.
ക്യുൻസ് സ്റ്റേറ്റ് സുപ്രീം കോടതി കേസ് തള്ളിയതോടെ പരാതിക്കാർക്ക് ഇനി മെരിലാൻഡ് ഫെഡറൽ ഡിസ്ട്രിക്ട് പരാതി നൽകേണ്ടതായി വരും. ഫൊക്കാന ന്യൂയോർക്ക് ക്യുൻസിൽ രെജിസ്റ്റർ ചെയ്ത സംഘടനയാണെന്നു അവകാശമുന്നയിച്ചായിരുന്നു പരാതിക്കാർ ക്യുൻസ് കേസ് നൽകിയത്. ഈ കേസിൽ കക്ഷിയായിരുന്ന ലീല മാരേട്ട് കേസിൽ കഴമ്പില്ലെന്ന് കണ്ട് നേരത്തെതന്നെ കേസിൽ നിന്ന് പിന്മാറി, തെരെഞ്ഞെടുക്കപ്പെട്ട ജോർജി വർഗീസ് ടീമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു,
Attachments area