ന്യൂയോർക്ക്: ഫൊക്കാന നാഷണൽ കമ്മിറ്റി ജൂണ്‍ പതിനൊന്നിന് യോഗം കൂടുകയും കണ്വൻഷൻ നടത്തുന്നതിനെ പറ്റി വിശദമായി ചർച്ച നടത്തുകയും ഇപ്പോഴത്തെ പ്രത്യേക സഹ്യചര്യത്തിലും ഗവണ്മെന്റിന്റെ നിയമം അനുസരിച്ചും, സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രീവെൻഷൻ (സിഡിസി) നിർദ്ദേശം അനുസരിച്ചും സാമൂഹ്യ ഒത്തുചേരൽ നിരോധിച്ചിരിക്കുന്നു ഈ അവസരത്തിൽ കണ്‍വൻഷനും ഫൊക്കാന ഇലക്ഷനും അടുത്ത ജൂലൈ 31 മുൻപായി നടത്തുവാൻ തീരുമാനിച്ചു.
പ്രസിഡന്റ് മാധവൻ ബി നായരും കണ്വൻഷൻ ചെയർമാൻ ജോയി ചക്കപ്പനും കണ്വൻഷന് വേണ്ടി നിശ്ചയിച്ചിരുന്ന അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 2021 ജൂലൈ 15 മുതൽ 18 വരെ കണ്വൻഷൻ സെന്റർ ഒഴിവുണ്ട്. ഈ തീയതി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. നാഷണൽ കമ്മിറ്റി ഈ കണ്വൻഷൻ തീയതി അംഗീകരിക്കുകയും ഉണ്ടായി.
നാഷണൽ കമ്മിറ്റിയിൽ പങ്കെടുത്ത തൊണ്ണൂറുശതമാനം ആളുകളും കണ്‍വൻഷനും ഇലക്ഷനും 2021 ജൂലൈ 31 മുൻപ് നടത്തുവാൻ തീരുമാനിച്ചു. അതനുസരിച്ചു ഫൊക്കാന നാഷണൽ കമ്മിറ്റി ഒരു റസല്യൂഷൻ പാസാക്കുകയും ചെയ്തു.
കൊറോണ വൈറസ് നമ്മുടെ സമൂഹത്തിലും സന്പദ്വ്യവസ്ഥയിലും സാമൂഹ്യ വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങൾ വരുത്തിയുട്ടുണ്ട്. ലോകം മുഴുവൻ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തിൽ എല്ലാ സാമൂഹ്യ ഒത്തുകുടലുകളും അടുത്ത വർഷത്തേക്ക് മാറ്റിവച്ചിട്ടുണ്ട് . അതാത് സ്ഥലത്തെ ഗവണ്മെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്ക് അനുസരിച്ചും അതുമായി സഹകരിച്ചും മാത്രമേ നമുക്കും മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളു.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസായ ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ , സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറർ സജിമോൻ ആന്റണി, എക്സ്. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്. വിമെൻസ് ഫോറം ചെയർ ലൈസി അലക്സ്, ട്രസ്ടി ബോർഡ് ചെയർമാൻ മാമൻ സി ജേക്കബ്, കണ്വൻഷൻ ചെയർ ജോയി ചക്കപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ, അഡ്വൈസറി കമ്മിറ്റി ചെയർ ടി.എസ് . ചാക്കോ. ട്രസ്റ്റീ ബോർഡ് സെക്രട്ടറി വിനോദ് കെആർകെ റീജണൽ വൈസ് പ്രസിഡന്റുമാരായ ബിജു ജോസ്, ശബരി നായർ, എൽദോ പോൾ, ബാബു സ്റ്റീഫൻ, ജോണ്‍ കല്ലോലിക്കൽ, രഞ്ജിത് പിള്ളൈ ,ബൈജു പകലോമറ്റം നാഷണൽ കമ്മിറ്റി മെംബേർസ് ആയ അലക്സ് എബ്രഹാം, അപ്പുകുട്ടൻ പിള്ള , ബോബൻ തോട്ടം, ദേവസി പാലാട്ടി, ജോസഫ് കുന്നേൽ, ജോയി ഇട്ടൻ, മാത്യു ഉമ്മൻ, രാജീവ് കുമാരൻ, സജി എം പോത്തൻ, വർഗീസ് തോമസ്, സണ്ണി ജോസഫ്, സ്റ്റാൻലി ഏതുനികൾ, റ്റീനാ കല്ലുകവെങ്കിൽ, നിബിൻ ജോസ് തുടങ്ങിയവർ ഈ നാഷണൽ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്തു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ