രാജ്യത്ത് സ്ഥിരീകരിച്ച ഫംഗസ് രോഗങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ മരുന്നായ ആംഫോടെറസിന്‍ B യുടെ 19420ഓളം വയല്‍ മരുന്നുകള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വിതരണം ചെയ്തു. ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുതലുള്ള ഗുജറാത്തില്‍ 4640 വയല്‍ മരുന്നും മഹാരാഷ്ട്രയില്‍ 4060 വയല്‍ മരുന്നും വിതരണം ചെയ്തു.
നേരത്തെ 23000ത്തോളം വയല്‍ മരുന്നുകള്‍ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിരുന്നു. ജൂണില്‍ രാജ്യത്ത് 15 ലക്ഷത്തോളം വയല്‍ മരുന്നുകള്‍ ഉണ്ടാകുമെന്നും അതില്‍ 8 ലക്ഷം മരുന്നുകള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിരുന്നു. ഫംഗസ് ഇന്റെ നിറഭേദ്ധം കണ്ട് ഭയപ്പെടേണ്ടെന്നും നേരത്തെ ചികിത്സത്തേടിയാല്‍ പൂര്‍ണമായും ചികില്‍സിച്ചു ബേധപ്പെടുത്താന്‍ കഴിയുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഫംഗസ് ബാധ സ്ഥിരീകരിച്ച 75% ത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്ന് കേന്ദ്രം വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് സ്റ്റീറോയിഡ് നല്‍കുന്നത് ബ്ലാക്ക് ഫംഗസിന് കാരണമായേക്കാമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ കോവിഡ് രോഗികള്‍ സ്റ്റിരോയിടുകള്‍ സ്വീകരിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു



