തി​രു​വ​ന​ന്ത​ര​പു​രം: സ്കൂ​ളു​ക​ളി​ലെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ന്നു. സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ഠി​ക്കു​ന്ന ഒ​ന്ന് മു​ത​ല്‍ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് ക്ലാ​സു​ക​ള്‍. ഇ​തി​നാ​യി ക്ലാ​സു​ക​ളു​ടെ വി​ഷ​യം തി​രി​ച്ചു​ള്ള ടൈം​ടേ​ബി​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഓ​രോ വി​ഷ​യ​ത്തി​നും അ​ര​മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ക്ലാ​സു​ക​ളാ​ണ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​ത്തെ ടൈം​ടേ​ബി​ള്‍

പ്ല​സ് ടു:
ഇം​ഗ്ലീ​ഷ് – രാ​വി​ലെ 8.30, ജി​യോ​ഗ്ര​ഫി-9.00, ഗ​ണി​ത​ശാ​സ്ത്രം-, 9.30, ര​സ​ത​ന്ത്രം-10

പ​ത്താം ക്ലാ​സ് :
ഭൗ​തി​ക​ശാ​സ്ത്രം-11.00, ഗ​ണി​ത​ശാ​സ്ത്രം-11.30, ജീ​വ​ശാ​സ്ത്രം-12.00

പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍

ഒ​ന്നാം ക്ലാ​സി​ന് 10.30ന് ​പൊ​തു​വി​ഷ​യം.

ര​ണ്ടാം ക്ലാ​സി​ന് 12.30ന് ​പൊ​തു​വി​ഷ​യം.

മൂ​ന്നാം ക്ലാ​സി​ന് ഒ​രു മ​ണി​ക്ക് മ​ല​യാ​ളം

നാ​ലാം ക്ലാ​സി​ന് 1.30ന് ​ഇം​ഗ്ലീ​ഷ്

അ‍​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ള്‍​ക്കാ​യി മ​ല​യാ​ളം – ഉ​ച്ച​ക്ക് യ​ഥാ​ക്ര​മം 2.00, 2.30, 3.00.

എ​ട്ടാം ക്ലാ​സ്: ഗ​ണി​ത​ശാ​സ്ത്രം-​വൈ​കു​ന്നേ​രം 3.30. ര​സ​ത​ന്ത്രം-4.00.

ഒ​മ്ബ​താം ക്ലാ​സ്: ഇം​ഗ്ലീ​ഷ്-​വൈ​കു​ന്നേ​രം4.30. ഗ​ണി​ത​ശാ​സ്ത്രം-5.00

പ​ന്ത്ര​ണ്ടാം ക്ലാ​സി​ലു​ള്ള നാ​ല് വി​ഷ​യ​ങ്ങ​ളും രാ​ത്രി ഏ​ഴ് മു​ത​ലും പ​ത്താം ക്ലാ​സി​നു​ള്ള മൂ​ന്ന് വി​ഷ​യ​ങ്ങ​ളും വൈ​കു​ന്നേ​രം 5.30 മു​ത​ലും പു​നഃ​സം​പ്രേ​ഷ​ണ​വും ഉ​ണ്ടാ​കും. മ​റ്റു വി​ഷ​യ​ങ്ങ​ളു​ടെ പു​നഃ​സം​പ്രേ​ക്ഷ​ണം ശ​നി​യാ​ഴ്ച​യാ​കും. കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ല്‍ കേ​ബി​ള്‍ ശൃം​ഖ​ല​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ഏ​ഷ്യാ​നെ​റ്റ് ഡി​ജി​റ്റ​ലി​ല്‍ 411, ഡെ​ന്‍ നെ​റ്റ്‍​വ​ര്‍​ക്കി​ല്‍ 639, കേ​ര​ള വി​ഷ​നി​ല്‍ 42, ഡി​ജി മീ​ഡി​യ​യി​ല്‍ 149, സി​റ്റി ചാ​ന​ലി​ല്‍ 116 എ​ന്നീ ന​മ്ബ​റു​ക​ളി​ലാ​ണ് ചാ​ന​ല്‍ ല​ഭി​ക്കു​ക. വീ​ഡി​യോ​കോ​ണ്‍ ഡി2​എ​ച്ചി​ലും ഡി​ഷ് ടി​വി​യി​ലും 642ാം ന​മ്ബ​റി​ല്‍ ചാ​ന​ല്‍ ല​ഭി​ക്കും.

ഇ​തി​നു​പു​റ​മെ www.victers.kite.kerala.gov.in പോ​ര്‍​ട്ട​ല്‍ വ​ഴി​യും ഫെ​യ്സ്ബു​ക്കി​ല്‍ facebook.com/Victers educhannel വ​ഴി​യും ത​ത്സ​മ​യ​വും യു​ട്യൂ​ബ് ചാ​ന​ലി​ല്‍ youtube.com/ itsvictersല്‍ ​സം​പ്രേ​ക്ഷ​ണ​ത്തി​ന് ശേ​ഷ​വും ക്ലാ​സു​ക​ള്‍ ല​ഭ്യ​മാ​കും.

ആ​ദ്യ ആ​ഴ്ച പ​രീ​ക്ഷ​ണ സം​പ്രേ​ക്ഷ​ണ​മാ​യ​തി​നാ​ല്‍ ജൂ​ണ്‍ ഒ​ന്നി​ലെ ക്ലാ​സു​ക​ള്‍ അ​തേ​ക്ര​മ​ത്തി​ല്‍ ജൂ​ണ്‍ എ​ട്ടി​ന് പു​നഃ​സം​പ്രേ​ക്ഷ​ണം ചെ​യ്യും. വീ​ട്ടി​ല്‍ ടി​വി​യോ സ്മാ​ര്‍​ട്ട് ഫോ​ണോ ഇ​ന്‍റ​ര്‍​നെ​റ്റോ ഇ​ല്ലാ​ത്ത ഒ​രു കു​ട്ടി​ക്കു​പോ​ലും ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ അ​വ​സ​രം ഇ​ല്ലാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.

ഇ​ത​നു​സ​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടേ​യും പി​ടി​എ​ക​ളു​ടേ​യു​മെ​ല്ലാം സ​ഹാ​യ​ത്തോ​ടെ ഏ​ര്‍​പ്പെ​ടു​ത്താ​നും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്