തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വൈകി വന്ന വിവേകമാണെന്ന് പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിവേകമുദിക്കാന്‍ 24 മണിക്കൂര്‍ വേണ്ടി വരുന്നുവെന്നാണ് ഇതിലുടെ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. അന്നും ഞങ്ങള്‍ പറഞ്ഞു. പരീക്ഷകള്‍ നടത്തേണ്ട സാഹചര്യമല്ല മാറ്റിവെയ്ക്കണമെന്ന് എന്നാല്‍ അന്നും തയാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് പറഞ്ഞത്. എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.