തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ കു​ടു​ങ്ങി​യ റ​ഷ്യ​ന്‍ പൗ​ര​ന്മാ​രെ തി​രി​കെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം റ​ഷ്യ താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു.

150 പേ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ര​ണ്ടാ​മ​ത്തെ ശ്ര​മ​മാ​ണ് റ​ഷ്യ റ​ദ്ദാ​ക്കി​യ​ത്. ആ​ദ്യം ഈ ​മാ​സം നാ​ലി​ന് ഇ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രു​വാ​ന്‍ കേ​ര​ള​ത്തി​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന വി​മാ​നം റ​ഷ്യ റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ കേ​ര​ള​ത്തി​ല്‍ നി​ന്നും മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന ഇ​വ​രെ കൊ​ണ്ടു​പോ​കു​വാ​നു​ള്ള വി​മാ​നം ചൊവ്വാഴ്ച കേ​ര​ള​ത്തി​ല്‍ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വി​മാ​ന സ​ര്‍​വീ​സും റ​ദ്ദാ​ക്കി. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ് കോ​വി​ഡ് ബാ​ധ ഇ​ല്ലെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​വ​ര്‍​ക്കാ​ണ് യാ​ത്ര അ​നു​മ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ നാ​ട്ടി​ലെ​ത്താ​നു​ള്ള ഇ​വ​രു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ക‍​യാ​ണ്