ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള വന്ദേ ഭാരത് മിഷന്‍െറ രണ്ടാം ഘട്ട വിമാനങ്ങളുടെ പട്ടിക തയാറായി. മേയ് 16 മുതല്‍ 22 വരെയാണ് രണ്ടാംഘട്ടം.
149 വിമാനങ്ങളിലായി 31 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വിസ് നടത്തും. ഇതോടെ കൂടുതല്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
അമേരിക്കയില്‍നിന്ന് ഒരു വിമാനവും യു.എ.ഇയില്‍ നിന്നും ആറുവിമാനങ്ങളും കേരളത്തിലേക്ക് സര്‍വിസ് നടത്തും. സൗദിയില്‍നിന്ന് മൂന്നു വിമാനങ്ങളുടെ സര്‍വിസ് കേരളത്തിലേക്കുണ്ടാകും. യു.കെ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനങ്ങളും ഒമാനില്‍ നിന്ന് നാലു വിമാനവും കേരളത്തിലേക്കുണ്ട്. ഖത്തറില്‍നിന്നും കുവൈത്തില്‍നിന്നും രണ്ടു വിമാനങ്ങള്‍ വീതവും കേരളത്തിലേക്ക് സര്‍വിസ് നടത്തും. ആസ്ട്രേലിയ, ഉക്രെയിന്‍, ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പീന്‍സ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, താജിക്സഥാന്, ബഹ്റൈന്‍, അര്‍മേനിയ, ഇറ്റലി എന്നിവിടങ്ങളില്‍നിന്നും ഓരോ വിമാനങ്ങളില്‍ കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കും.