ദുബൈ: പ്രവാസി മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്കുവെക്കാനും ഡോക്ടര്‍മാരുമായി വിഡിയോ, ടെലഫോണ്‍ വഴി ആശയ വിനിമയം നടത്തുന്നതിനും സംവിധാനം ഒരുങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക നടപടി സ്വീകരിച്ചത്.
നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യന്‍ സമയം ഉച്ച രണ്ട് മുതല്‍ ആറ് വരെയാണ് ടെലഫോണ്‍ സേവനം ലഭ്യമാകുന്നത്.
ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോ, ഇ.എന്‍.ടി, ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭിക്കുന്നത്.
www.norkaroots.org എന്ന നോര്‍ക്ക വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ കോവിഡ് രജിസ്ട്രേഷന്, ഡോക്ടര്‍ ഓണ്‍ലൈന്‍, ഹലോ ഡോക്ടര്‍ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ലിക്ക് ബട്ടണ്‍ അമര്‍ത്തണം. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് സേവനങ്ങള്‍ തേടാം.
ഐ.എം.എ, ക്വിക് ഡോക്ടര്‍ (quikdr.com) എന്നിവരുമായി സഹകരിച്ചാണ് സേവനം ഒരുക്കുന്നത്.
സേവനം തേടേണ്ടത് ഇങ്ങിനെ:
1. https://www.norkaroots.org/web/guest/covid-services ഡോക്ടര്‍ ഓണ്‍ലൈന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളെ QuikDr.com ലേക് റീഡൈറക്ട് ചെയ്യും.
2. ക്വിക് ഡോക്ടര്‍ (QuikDr.com) https://quikdr.com/register എന്ന വിലാസത്തില്‍ ഇ-മെയില്‍ െഎ.ഡിയും മൊബൈല്‍ നമ്ബറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
3. ഇമെയില്‍ ഐ.ഡിയും പാസ്സ്വേര്‍ഡും ഉപയോഗിച്ച് https://quikdr.com ലോഗിന്‍ ചെയ്യുക.
4. മെഡിക്കല്‍ കണ്സള്േട്ടഷന് ഐ.എം.എ ഹോസ്പിറ്റല്‍ സെലക്ട് ചെയ്തു ഡോക്ടറെ സെര്‍ച്ച് ചെയ്യുക.
5. മാനസികാരോഗ്യം സംബന്ധിച്ച സേവനങ്ങള്‍ക്ക് Mental Health Service സെലക്ട് ചെയ്യുക.
6. നിങ്ങളുടെ സമയക്രമം അനുസരിച്ചു ഡോക്ടറെ സെലക്ട് ചെയ്തു കണ്സള്റ്റേഷന് സമയം ഉറപ്പാക്കാവുന്നതാണ്.
7. മീറ്റിങ് ഐഡി എസ്.എം.എസ്/ഇ-മെയില്‍ വഴി ലഭ്യമാകും. അത് ഉപയോഗിച്ച് നിങ്ങള്‍ തിരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വിഡിയോ കോണ്‍ഫെറെന്‍സിങ് മുഖേന കണ്‍സള്‍ട്ട് ചെയ്യാം. വിഡിയോ കോണ്‍ഫറന്‍സ് ചെയുന്നതിനായ് ക്വിക് ഡോക്ടര്‍ ലൈറ്റ് ആന്‍ഡ്രോയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. (https://play.google.com/store/apps/details?id=com.quikdr.lite.app), അല്ലെങ്കില്‍, quikdr.com വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ച് കണ്സള്േട്ടഷന് നടത്താവുന്നതാണ്.
8. ഡോക്ടര്‍ തരുന്ന കുറിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇ-മെയില്‍ വഴിയും ഇവ ലഭ്യമാകും.
9. കുറിപ്പുകള്‍ കാണിച്ച് മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാം.