തിരുവനന്തപുരം : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ നേവിയുടെ കപ്പല്‍ മാലി ദ്വീപിലെത്തി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഐഎന്‍എസ് ജലാശ്വയാണ് മാലി ദ്വീപിലെത്തിയിരിക്കുന്നത് . വെള്ളിയാഴ്ചയാകും കപ്പല്‍ കൊച്ചിയിലേക്ക് തിരിക്കുകയെന്നാണ് വിവരം. ഐഎന്‍എസ് മഗര്‍ എന്ന മറ്റൊരു കപ്പലും മാല ദ്വീപ് ദൗത്യത്തിനുണ്ട്. ആദ്യഘട്ടത്തില്‍ ആയിരം പ്രവാസികളാണ് കൊച്ചി തുറമുഖം വഴി എത്തുന്നത് . മാലി ദ്വീപില്‍ നിന്നാണ് ആദ്യം പ്രവാസികളെ എത്തിക്കുക. സമുദ്ര സേതുവെന്നാണ് നാവിക സേനാ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
അതേസമയം, അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ നിന്നും പുറപ്പെട്ടു. ആദ്യം അറിയിച്ചിരുന്നത് പോലെ കൃത്യം 12.30ന് വിമാനം പറന്നുപൊങ്ങി . ക്യാബിന്‍ ക്രൂവിലെ ആറ് പേരില്‍ അഞ്ച് പേരും മലയാളികളാണ്. അന്‍ഷുല്‍ ഷിരോംഗാണ് പൈലറ്റ്. കൊച്ചി സ്വദേശിയായ റിസ്വിന്‍ നാസറാണ് കോ പൈലറ്റ്.
ദീപക്ക്, റിയങ്ക, അഞ്ജന, തഷി എന്നിലരാണ് മറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍. അബുദാബിയില്‍ നിന്ന് രാത്രി 9.40 ഓടെ 179 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് നെടുമ്ബാശേരിയില്‍ എത്തിച്ചേരും . യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂരില്‍ നിന്ന് 73 പേരും, പാലക്കാടുള്ള 13 പേരും, മലപ്പുറം സ്വദേശികളായ 23 പേര്‍, കാസര്‍ഗോഡ് നിന്നും ഒരാള്‍, ആലപ്പുഴയിലെ 15 പേര്‍, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.