കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം
പുറത്തിറക്കിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസ് സേനയുടെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടാം നിരയെ തയ്യാറാക്കി നിര്‍ത്താനും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് എന്നീ വിഭാഗങ്ങളെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവിമാര്‍, പാരാമിലിട്ടറി തലവന്മാര്‍ എന്നിവരോട് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.പൊലീസ് സേനയിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊറോണ ബാധിച്ചതോടെയാണ് പ്രതിരോധത്തിനായി രണ്ടാം നിരയെ തയ്യാറാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.