ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. ശ്വാസകോശത്തില്‍ അണുബാധ വ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍മീസ് റിസേര്‍ച്ച്‌ ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ഓഗസ്ത് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്‌ക്രിയക്കായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി പ്രണബ് മുഖര്‍ജി കോമയില്‍ വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ മുതല്‍ തീരെ വഷളായിരിക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.