ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ല. അദ്ദേഹം കോമയില്‍ തുടരുകയാണെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണ് ശ്വസിക്കുന്നതെന്നും ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി വ്യക്തമാക്കി.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പ്രണബ് മുഖര്‍ജിയെ ഓഗസ്റ്റ് പത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇടയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ അണുബാധ ശ്വാസകോശത്തിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില ആശങ്കാജനകമായ അവസ്ഥയിലേക്ക് പോവുകയായിരുന്നു.