ആലപ്പുഴ: പോലീസ് ട്രെയിനി കൊറോണ ബാധിച്ച് മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് ആണ് മരിച്ചത്. 29 വയസായിരുന്നു.

തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനത്തിൽ ഇരിക്കെയാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തൃശൂർ കെഎപി 3 ബാച്ചിലെ പോലീസ് ട്രെയിനിയായിരുന്നു ഹരീഷ്