ന്യൂയോര്‍ക്ക്: ജനങ്ങളെ കോവിഡ് ടെസ്റ്റിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ കോവിഡ് ടെസ്റ്റിന് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിധേയനായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്വാമോ. ‘ടെസ്റ്റിന് വിധേരാവാന്‍ മടിക്കാണിക്കേണ്ടതില്ല. നിങ്ങള്‍ മിടുക്കരും അച്ചടക്കവുമുള്ളവരായിരിക്കണം; നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും, ന്യൂയോര്‍ക്കിനെയും സ്‌നേഹിക്കുകയും ഐക്യത്തോടെ നിലകൊള്ളുകയും വേണം’, ക്വാമോ പറഞ്ഞു.
നിത്യേനയുള്ള തന്റെ ഏറ്റവും പ്രസിദ്ധമായ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഗൗണും മാസ്‌കും മറ്റു സുരക്ഷാ കവചവും ധരിച്ചെത്തി വന്ന നഴ്‌സ് ക്വാമോയുടെ മൂക്കില്‍ നിന്ന് പരിശോധനക്കുള്ള സാമ്ബിളെടുത്തു. ”ഞാന്‍ നാളെ ഇവിടെ ഇല്ലെന്നതിനര്‍ത്ഥം ഞാന്‍ കോവിഡ് പോസിറ്റീവായെന്നാണെന്ന്’ ഗവര്‍ണര്‍ പറഞ്ഞു. മുമ്ബ് നിരവധി തവണ അദ്ദേഹം ടെസ്റ്റിന് വിധേയനയിട്ടുണ്ടെങ്കിലും പൊതുജനത്തിനു മുന്നില്‍ ആദ്യമായാണ് ഇത്തരമൊരു ടെസ്റ്റിന് വിധേയനാവുന്നത്.

ഇന്‍ഫഌവന്‍സ പോലുള്ള ലക്ഷണങ്ങളുള്ളവര്‍ മാത്രമല്ല, ജോലിയിലേക്ക് മടങ്ങിവരുന്ന ആളുകള്‍, മെഡിക്കല്‍, നഴ്‌സിംഗ്‌ഹോം ഉദ്യോഗസ്ഥര്‍, ജോലിസ്ഥലത്ത് പൊതുജനങ്ങളുമായി ഇടപഴകുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടെന്ന് ക്വാമോ പറഞ്ഞു. വളരെ വേഗത്തില്‍ വേദനയില്ലാതെ നടത്താവുന്നതാണ് ടെസ്‌റ്റെന്ന പിന്നീട് ക്വാമോ ട്വീറ്റ് ചെയ്തു