മൂന്നാര്‍ ∙ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും 10 ലക്ഷം വീതം ധനസഹായം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടെയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനം ശക്തമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പെട്ടിമുടി ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ചതില്‍ ഇരട്ടത്താപ്പെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കരിപ്പൂര്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ച സര്‍ക്കാര്‍ തൊഴിലാളികളോട് കാണിക്കുന്നത് നീതികേടാണ്. ദുരന്തമുണ്ടായ പെട്ടിമുടി മുഖ്യമന്ത്രി സന്ദര്‍ശിക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.