ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര വേട്ട തുടരുന്ന സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഭീകരർ. സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ ആക്രമണം നടത്തി. ഭീകരർ നടത്തിയ വെടിവെയ്പ്പിൽ രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചു. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു.
പുൽവാമ ജില്ലയിലെ പാപോരിലാണ് സംഭവം. സിആർപിഎപ് 110 ബറ്റാലിയൻ സംഘത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഖാണ്ഡിജൽ പാലത്തിൽ ചുമതലയ്ക്കായാണ് സിആർപിഎഫ് സംഘത്തെ നിയോഗിച്ചത്. ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ ഉദ്യോഗസ്ഥർ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.