ന്യൂഡല്‍ഹി | ഡല്‍ഹി എയിംസില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെ ജോലി സമയത്തില്‍ കുറവു വരുത്തുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ നഴ്‌സുമാരുടെ പ്രതിഷേധം. എയിംസ് നഴ്‌സസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പി പി ഇ കിറ്റുകള്‍ ധരിച്ചുള്ള ജോലി സമയം കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം.

എയിംസ് ഡയറക്ടറുടെ മുറിക്കു മുന്നില്‍ നടക്കുന്ന നഴ്‌സുമാരുടെ കുത്തിയിരിപ്പ് സമരത്തോട് പ്രതികരിക്കാനോ ചര്‍ച്ച നടത്താനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.