തിരുവനന്തപുരം: പിഎസ്സി ബുള്ളറ്റിനില്‍ നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തെക്കുറിച്ച് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയ മൂന്ന് എഡിറ്റോറിയല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എഡിറ്റോറിയല്‍ സ്ഥാനത്തു നിന്നും മൂന്നു പേരെ നീക്കം ചെയ്തു. പിഎസ്സിയുടെ പ്രത്യേക യോഗത്തിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
ഇന്ത്യയില്‍ നിരവധി പൗരന്മാര്ക്ക് കോവിഡ് രോഗബാധയേല്ക്കുവാന് കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീന്‍(ന്യൂഡല്‍ഹി) എന്ന പരാമര്‍ശമായിരുന്നു ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയത്.