പി എസ് ജി താരങ്ങള്‍ക്കിടയില്‍ കൊറോണ വ്യാപിക്കുന്നു. നെയ്മര്‍ ഉള്‍പ്പെടെ പാരിസ് സെയ്ന്റ് ജര്‍മ്മനിലെ മൂന്ന് പ്രമുഖ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയോ പരേഡ് എന്നിവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. താരങ്ങളുടെ ആരോഗ്യ നില തൃപ്തകരമാണ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടുതല്‍ സങ്കീര്‍ണതകളൊന്നുമില്ലാതെ രോഗം ഭേദമായി ഉടന്‍ തന്നെ നെയ്മറിന് തിരികെ എത്താന്‍ കഴിയുമെന്നാണ് പി എസ് ജി പ്രതീക്ഷിക്കുന്നത്. അവധിക്കാല ആഘോഷം കഴിഞ്ഞ് നെയ്മറിനൊപ്പം സ്‌പെയിനിലെ ഇബിസയില്‍ നിന്നും മടങ്ങിയെത്തിയ താരങ്ങളാണ് എയ്ഞ്ചല്‍ ഡി മരിയയും ലിയോ പരേഡും.