തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള ജില്ലയായി പാലക്കാട്. നൂറിലധികം പേര്‍ക്കാണ് പാലക്കാട്ട് കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പാലക്കാട്ട് കോവിഡ് രോഗികളുടെ എണ്ണം 105 ആയി ഉയര്‍ന്നു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ പാലക്കാടിനു തൊട്ടുപിന്നില്‍ കണ്ണൂരാണ്. 93 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോട്ട് 63 രോഗികളും മലപ്പുറത്ത് 52 രോഗികളുമാണ് ഉള്ളത്.
ഇടുക്കിയിലാണ് കുറവ് രോഗികള്‍ ഉള്ളത്. മൂന്ന് കോവിഡ് രോഗികള്‍ മാത്രമാണ് ഇടുക്കിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ സംസ്ഥാനത്ത് 1,088 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 526 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.