പാവപ്പെട്ടവര്‍ക്ക് ദിവസവും ഭക്ഷണവും മറ്റും എത്തിച്ച്‌ നല്‍കിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആറ് നിലയിലുള്ള സ്വന്തം ഹോട്ടല്‍ വിട്ടുകൊടുത്തും സജീവമായി സന്നദ്ധത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട താരമാണ് നടന്‍ സോനു സൂദ്. ഇപ്പോള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ബസ് ഏര്‍പ്പാടാക്കിയിരിക്കുകയാണ് താരം.

കര്‍ണാടകയില്‍ നിന്നുള്ള 350 പേരെയാണ് തിങ്കളാഴ്ച്ച നാട്ടിലെത്തിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തത്. വരും ദിവസങ്ങളില്‍ ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയും വീട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സോനു മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭിനന്ദനങ്ങള്‍ നല്‍കി സോഷ്യല്‍മീഡിയയും രംഗത്തെത്തി. നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് സോനുവിനെ അഭിനന്ദിച്ച്‌ സംവിധായക ഫറ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Farah Khan

@TheFarahKhan

Proud of my friend @SonuSood .. organising n sponsoring buses to take migrants back to their homes. Pandemic times also show us who we should continue being friends with ♥️

View image on Twitter
625 people are talking about this