ലാഹോര്‍: കൊവിഡ് ബാധയെ തുടര്‍ന്നുള്ള ലോക്‌ഡൗണിലും മറ്റുമായി വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ശേഷം പ്രത്യേക വിമാനത്തില്‍ തിരികെ നാട്ടിലെത്തിയ 379 പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് കൊവിഡ്-19 പോസിറ്റീവായി. ഏപ്രില്‍ 28 മുതല്‍ മേയ് 8 വരെ ദിവസങ്ങളില്‍ മടങ്ങിയെത്തിയ 7756 പേരില്‍ 379 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 682പേര്‍ക്കാണ് രോഗബാധയുണ്ടായിരുന്നത്. ഏറെപേര്‍ക്ക് രോഗം വൈകാതെ ഭേദമായി. ഇവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ദുബായില്‍ നിന്ന് മടങ്ങിവന്ന പൗരന്മാരാണ് രോഗവാഹകരില്‍ ഏറെയുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മേയ് 10ന് ദുബായിയില്‍ നിന്നെത്തിയ 760പേരുടെ പരിശോധനാ ഫലം ഇനി വരാനുണ്ട്. ഇതുവരെ 34226 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച പാകിസ്ഥാനില്‍ 737 പേ‌ര്‍ മരിച്ചു. 8812പേര്‍ക്ക് രോഗം ഭേദമായി. സിന്ധ് പ്രവിശ്യയിലാണ് ഏറ്രവുമധികം രോഗികള്‍ 12610 പേര്‍.