തൃശൂര്‍: ടി.എന്‍ പ്രതാപനും അനില്‍ അക്കരയ്ക്കും കൊവിഡ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. രണ്ട് പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് പരിശോധനഫലം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എ.സി മൊയ്‌തീന്‍ നിരീക്ഷണത്തില്‍ പോകാത്തതില്‍ പ്രതിഷേധിച്ച് പ്രതാപനും അനില്‍ അക്കരയും നടത്തുന്ന നിരാഹാര സമരം ഇരുവരുടെയും വീടുകളില്‍ തുടരുകയാണ്. ഇന്നലെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കൊവിഡ് പരിശോധനയ്ക്കായി രണ്ടുപേരുടെയും വീടുകളിലെത്തി സ്രവം ശേഖരിച്ചത്. ഇരുവര്‍ക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും രാഷ്ട്രീയ വിവാദം തുടരുക തന്നെ ചെയ്യും. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യാഹരിദാസ്, ഷാഫി പറമ്ബില്‍ എം.എല്‍.എ എന്നിവരും വീടുകളില്‍ നിരീക്ഷണത്തിലാണ്.