റിയാദ്: പനി ബാധിച്ച്‌ ജിദ്ദയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട വെട്ടൂര്‍ ഇടയാടിയില്‍ സലിം (പ്രസന്നന്‍) ആണ് മരിച്ചത്. 55 വയസായിരുന്നു. 20 വര്‍ഷത്തിലേറെയായി ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലി നോക്കി വരികയായിരുന്നു.

മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.