മദീന: പനി ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരിക്കെ മലയാളി മദീനയില്‍ മരിച്ചു. മലപ്പുറം മക്കരപറമ്ബ് പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരീക്കത്ത് ഹംസ അബുബക്കര്‍ (59) ആണ് മരിച്ചത്. പനി ബാധിച്ച് മദീന ഡോ.ഹാമിദ് സുലൈമാന്‍ അല്‍ അഹ്‌മദി ആശുപത്രിയില്‍ ദിവസങ്ങളായി ചികല്‍സയിലായിരുന്നു. 42 വര്‍ഷങ്ങളായി അല്‍ ബൈക്ക് റസ്റ്റോറന്റില്‍ ജീവനക്കാരനാണ്.
നേരത്തെ മക്ക അല്‍ ബൈക്കില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹം നിലവില്‍ മദീന ഏരിയ മാനേജറായിരുന്നു.
സുഹറാ ഉരുണിയന്‍, സുനീറ അരീക്കത്ത് എന്നിവര്‍ ഭാര്യമാരാണ്.
മക്കള്‍: അന്‍വറലി, അബദുല്‍ സല്‍മാന്‍ (ഇരുവരും ദുബൈ), റുബിയത്ത്, അബ്ദുല്‍ മനാഫ്, ഹിദ, ഹിഷാം, യാസര്‍. മരുമക്കള്‍: ഷംന, ഷബീബ, ആസിഫ്.